STATUTORY PENSION SCHEME

കേരളത്തിലെ എല്ലാ പ്രശ്നങ്ങളും ശരിയാക്കാനായി വന്ന ഇടതു സര്‍ക്കാര്‍ ഒന്നും 
ശരിയാക്കിയില്ലായെന്ന് മാത്രമല്ല ശരിയായിരുന്ന പല കാര്യങ്ങളും കുഴഞ്ഞു മറിഞ്ഞ 
അവസ്ഥയിലെത്തിച്ചിരിക്കുകയുമാണ്.






    അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്തപെന്‍ഷന്‍ 
പിന്‍വലിക്കുമെന്നും പകരം പഴയരീതിയില്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സിസ്റ്റം (SPS) 
നടപ്പിലാക്കുമെന്നും വാചകമടിച്ചവരെ ഇന്ന് കാണാനെയില്ല.  മേല്‍പ്രസ്താവിച്ച പ്രകാരം 
 പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം പിന്‍വലിച്ചില്ലാ എന്നതിലുപരി മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ 
പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്കായി അനുവദിച്ച കുടുംബ പെന്‍ഷനില്‍ പോലും കൈയ്യിട്ടുവാരി.
  പങ്കാളിത്തപെന്‍ഷന്‍കാര്‍ക്കായി കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും 
നടപ്പിലാക്കിയ ഡി.സി.ആര്‍.ജി പോലും പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് ലഭ്യമാക്കിയില്ലാ 
എന്നതിലുപരി മേല്‍ വിഷയത്തില്‍ അഭിപ്രായമാരാഞ്ഞ വിവിധ സംസ്ഥാനങ്ങള്‍ക്ക് കുടുംബ 
പെന്‍ഷനും ഡി.സി.ആര്‍.ജി.-യും അനുവദിച്ചാലുണ്ടായേക്കാവുന്ന ഭാവി സാമ്പത്തിക 
ബാധ്യതകളേയും ഈ ജനകീയ സര്‍ക്കാര്‍ ഓര്‍മിപ്പിച്ചു കൊടുക്കുകയാണുണ്ടായത്.  ഇവരില്‍ 
നിന്നും ഇതിലുപരി നാം എന്താണ് പ്രതീക്ഷിക്കേണ്ടത്....... ഒന്നുമില്ല........





കേരളത്തിലെ എല്ലാ പ്രശ്നങ്ങളും ശരിയാക്കാനായി ജനവിധി തേടി അധികാരത്തില്‍
വന്ന ഇടതു സര്‍ക്കാര്‍ ഇന്ന് സമസ്ത മേഖലകളിലും അമ്പേ പരാജയമായിരിക്കുന്നു.  
എല്ലാം ശരിയാക്കുവാനായി അവതാരമെടുത്തവര്‍ ഒന്നും ശരിയാക്കിയില്ലായെന്ന് മാത്രമല്ല
ശരിയായിരുന്ന പല കാര്യങ്ങളും കാര്യപ്രാപ്തി ഇല്ലാത്തതിനാല്‍ കുഴഞ്ഞു മറിഞ്ഞ
അവസ്ഥയിലെത്തിച്ചിരിക്കുകയുമാണ്.

    അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്തപെന്‍ഷന്‍
പിന്‍വലിക്കുമെന്നും പകരം പഴയരീതിയില്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സിസ്റ്റം (SPS)
നടപ്പിലാക്കുമെന്നും വാചകമടിച്ചവരെ ഇന്ന് കാണാനെയില്ല.  മേല്‍പ്രസ്താവിച്ച
പ്രകാരം പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം പിന്‍വലിച്ചില്ലാ എന്നതിലുപരി മുന്‍
യു.ഡി.എഫ് സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്കായി അനുവദിച്ച കുടുംബ
പെന്‍ഷനില്‍ പോലും കൈയ്യിട്ടുവാരി.  പങ്കാളിത്തപെന്‍ഷന്‍കാര്‍ക്കായി കേന്ദ്ര
സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും നടപ്പിലാക്കിയ ഡി.സി.ആര്‍.ജി
പോലും പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് ലഭ്യമാക്കിയില്ലാ എന്നതിലുപരി മേല്‍
വിഷയത്തില്‍ അഭിപ്രായമാരാഞ്ഞ വിവിധ സംസ്ഥാനങ്ങള്‍ക്ക് കുടുംബ പെന്‍ഷനും
ഡി.സി.ആര്‍.ജി.-യും അനുവദിച്ചാലുണ്ടായേക്കാവുന്ന ഭാവി സാമ്പത്തിക
ബാധ്യതകളേയും ഈ ജനകീയ സര്‍ക്കാര്‍ ഓര്‍മിപ്പിച്ചു കൊടുക്കുകയാണുണ്ടായത്.  
ഇവരില്‍ നിന്നും ഇതിലുപരി നാം എന്താണ് പ്രതീക്ഷിക്കേണ്ടത്....... ഒന്നുമില്ല........
Share This

Gen. Secretary, Kerala Finance Secretariat Association, Statue, TVPM-1

Contact Form

Name

Email *

Message *