Showing posts with label KFSA. Show all posts
Showing posts with label KFSA. Show all posts

GROUPING OF DEPARTMENTS

   ധനകാര്യവകുപ്പ് ഒരു അഡ്വസറി വകുപ്പാണ്.  ജീവനക്കാരാകട്ടെ സര്‍വ്വീസിന്റെ ഒരു വലിയ ഭാഗം/കാലയളവ് വിവിധ വകുപ്പുകളില്‍ സാമ്പത്തിക ഉപദേശകരായി പ്രവര്‍ത്തിക്കേണ്ടതായുണ്ട്.
അതിനാൽ അവർക്ക് വിവിധ വകുപ്പുകളില്‍ / തസ്തികകളില്‍ വര്‍ഷങ്ങളുടെ അനുഭവ പരിചയം ഉണ്ടാകേണ്ടതുണ്ട്.



 ധനവകുപ്പിലെ 100-ഓളം ഡിപ്പാര്‍ട്ടുമെന്റ് / വിങ്ങുകളെ 5 ഗ്രൂപ്പുകളായി തരം തിരിക്കാനുളള 
സര്‍ക്കാര്‍ നിര്‍ദ്ദേശം നിഗൂഢവും ഒരു കാരണവശാലും അധികരിക്കാന്‍ കഴിയാത്തതുമാണ്. 
 മേല്‍ പരാമര്‍ശിച്ച പ്രകാരം വിവിധ ഗ്രൂപ്പുകളായി തിരിക്കുന്നതിന് ആധാരമായി പറയുന്ന 
കാരണങ്ങള്‍ ഒന്നുംതന്നെ പുതിയവയല്ല.  ധനകാര്യവകുപ്പ് നിയമവകുപ്പ് പോലെ ഒരു 
അഡ്വസറി വകുപ്പാണ്.  അതുകൊണ്ടുതന്നെ സര്‍വ്വീസിന്റെ ഒരു വലിയ ഭാഗം/കാലയളവ് 
അവര്‍ വിവിധ വകുപ്പുകളില്‍ സാമ്പത്തിക ഉപദേശകരായി പ്രവര്‍ത്തിക്കേണ്ടതായുണ്ട്. 
 അതിനാല്‍തന്നെ അവരുടെ സര്‍വ്വീസില്‍ ഭരണ, സേവന, വ്യയ, സാമ്പത്തിക, പരിഷ്കരണം 
തുടങ്ങിയ വകുപ്പുകളിലും മറ്റ് ഇതര മേഖലകളിലും പ്രത്യേക പ്രാവീണ്യം നേടേണ്ടതായുണ്ട്. 

അതുമാത്രമല്ല ഭരണഘടനാ വ്യവസ്ഥാപിതമായുളള കേരളാ സെക്രട്ടേറിയറ്റ് മാന്വല്‍, 
സെക്രട്ടേറിയറ്റ് ഇന്‍സ്ട്രക്ഷന്‍, റൂള്‍സ് ഓഫ് ബിസിനസ്സ്, മറ്റ് സര്‍വ്വീസ് ചട്ടങ്ങള്‍ എല്ലാം 
അപ്പാടെ പാലിച്ചുകൊണ്ടാണ് സെക്രട്ടേറിയറ്റ് സര്‍വ്വീസ് പ്രവര്‍ത്തിച്ച് വരുന്നത്.  ഇത് 
സാധ്യമാകണമെങ്കില്‍ ടി ഉദ്യോഗസ്ഥര്‍ അവരുടെ സേവന കാലയളവില്‍ മേല്‍പ്രസ്താവിച്ച 
വിവിധ വകുപ്പുകളില്‍ / തസ്തികകളില്‍ വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയം / അനുഭവം ഉണ്ടാകണം. 
അല്ലാത്തപക്ഷം അവരുടെ സേവനം സദാ വൃഥാവിലാകും. തീര്‍ച്ച......

SECRETARIAT SUBORDINATE SERVICE

സെക്രട്ടേറിയറ്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് ഒതുക്കിയവര്‍ ഇപ്പോള്‍ SSS-ലും പാവപ്പെട്ട ജീവനക്കാരെ വഞ്ചിച്ചിരിക്കുന്നു.  




 സെക്രട്ടേറിയറ്റിലെ താഴ്ന്ന വിഭാഗം ജീവനക്കാരുടെ ചിരകാല അഭിലാഷമായ സെക്രട്ടേറിയറ്റ് 
സബോര്‍ഡിനേറ്റ് സര്‍വ്വീസ് (SSS) 2016-ലെ യു.ഡി.എഫ് സര്‍ക്കാരാണ് GO (P) No.08/2016 P&ARD
Dt.03/02/2016, SRO 107/2016 എന്നീ ഉത്തരവുകള്‍ പ്രകാരം നടപ്പിലാക്കാന്‍ തീരുമാനിച്ച് 
തുടര്‍നടപടികളുമായി മുന്നോട്ട് പോയത്.  സെക്രട്ടേറിയറ്റിലെ പ്രത്യേക ജോലി സ്വഭാവവും, 
സെക്രട്ടറിമാര്‍, അ‍ഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, മന്ത്രിമാര്‍ എന്നിവരുമായി ബന്ധപ്പെട്ട 
ഫയലുകള്‍ കൈകാര്യം ചെയ്യുന്നവര്‍ എന്നീ  വസ്തുതകള്‍ പരിഗണിച്ചാണ് ക്ലാസ് ഫോറിലെ 
എട്ടോളം തസ്തികകളെ ഉള്‍പ്പെടുത്തി പ്രത്യേകം ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുടേയും 
അടിസ്ഥാനത്തില്‍ ഒരു പ്രത്യേക സിവില്‍ സര്‍വ്വീസിന് അംഗീകാരം നല്‍കിയത്.  

എന്നാല്‍ താഴ്ന്ന വിഭാഗം ജീവനക്കാര്‍ക്കായി എന്നും നിലകൊളളുന്ന അല്ലെങ്കില്‍ എന്ന് സ്വയം 
അവകാശപ്പെടുന്ന കുട്ടിസുഹൃത്തുകള്‍ക്ക് ടി വിഷയത്തിലെ ഫയലില്‍ ഒരു പിടി 'ക്വറി' സമ്മാനിക്കാന്‍
  മാത്രമേ സമയമുണ്ടായിരുന്നുളളൂ.  കെ.എ.എസ് സമരത്തില്‍ ഒ.എ-മാരെ അസിസ്റ്റന്റുമാരില്‍
നിന്നും ഭിന്നിപ്പിച്ച് നിങ്ങള്‍ക്ക് ഞങ്ങള്‍ സെക്രട്ടേറിയറ്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് തരപ്പെടുത്തി 
തരാമെന്ന് പറഞ്ഞ് ഒതുക്കിയവര്‍ ഇപ്പോള്‍ SSS-ലും പാവപ്പെട്ട ജീവനക്കാരെ വഞ്ചിച്ചിരിക്കുന്നു.  
എന്തിനേറെ പറയുന്നു കെ.എ.എസിന്റെ അതേ വിധി തന്നെയാണ് അധികാരികള്‍  SSS റൂളിലും 
നടപ്പിലാക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് എങ്ങനെ പാവപ്പെട്ട താഴ്ന്ന 
വിഭാഗം ജീവനക്കാര്‍ക്കായി നടപ്പിലാക്കാനാകും എന്ന് ചിന്തിക്കാതെ "ഇത് നമുക്ക് അടുത്ത 
സര്‍ക്കാരിന്റെ കാലത്തുളള ശമ്പള പരിഷ്കരണത്തില്‍ ആലോചിക്കാമെന്ന്”....... 
സംഭവം കേമം ബഹു കേമം.....

Health Insurance

പദ്ധതി പ്രീമിയത്തിന്റെ ഒരു വിഹിതവും, IP/OP ചികിത്സയും, കാഷ് രഹിത ചികിത്സയും, കാന്‍സര്‍ ഉള്‍പ്പെടെയുളള മാരകരോഗങ്ങളും സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സകളും പ്രസ്തുത പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷാമബത്ത കുടിശ്ശികയ്ക്കും, ശമ്പള പരിഷ്കരണത്തിനും വേണ്ടി സമരം ചെയ്യുന്നതുപോലെ ഒരു നല്ല ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്കായും ജീവനക്കാരും പെന്‍ഷന്‍കാരും സമരത്തിനെത്തുന്ന നാള്‍ വിദൂരമല്ല.




    സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ഒരു സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതി വിവിധ സര്‍ക്കാര്‍ സര്‍വ്വീസ് സംഘടനകളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു.  
ഇതിന്റെ വെളിച്ചത്തില്‍ കഴിഞ്ഞ 9-ഉം 10-ഉം ശബള പരിഷ്കരണ റിപ്പോര്‍ട്ടുകളിലും ടി വിഷയം 
ശിപാര്‍ശ ചെയ്യപ്പെട്ടു.  അതിനു പിന്നാലെ 2017-18-ലെ സംസ്ഥാന ബഡ്ജറ്റ് പ്രഖ്യാപനത്തിലും 
92-ാം ഖണ്ഡികയായി ടി വിഷയം ഇടംപിടിക്കുകയും ഇതിലേക്കായി ധനവകുപ്പില്‍ ഒരു സെക്ഷന്‍ 
രൂപീകരിക്കുകയും ചെയ്തു.  പക്ഷേ നിര്‍ഭാഗ്യകരമെന്ന് പറയട്ടേ 2017 വരെ ടി വിഷയത്തില്‍ 
വ്യക്തമായ ഒരു കരട് ശിപാര്‍ശ ചെയ്യാന്‍ പോലും മേല്‍ വകുപ്പിനായില്ല.  വകുപ്പിന്റെ 
രൂപീകരണത്തിനു ശേഷം മൂന്നിലധികം സെക്ഷനാഫീസര്‍മാരാണ് ഈ വകുപ്പിലെത്തിയത്.  
ടി വിഷയം സംബന്ധിച്ച് വ്യക്തമായ രൂപരേഖ (Guideline) പ്രത്യേകമായി പുറപ്പെടുവിക്കും എന്ന് 
പരാമര്‍ശിച്ചിരുന്നെങ്കിലും (04/14) ഇതിന്‍മേലുളള ഒരു കരട് നിര്‍ദ്ദേശവും സര്‍വ്വീസ് 
സംഘടനകളുമായുളള ചര്‍ച്ചകള്‍ നടന്നു വരുന്നതേയുളളൂ.

    നിലവില്‍ കേരളമൊഴികെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം സമഗ്ര 
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി വിജയകരമായി നടപ്പിലാക്കി കഴിഞ്ഞു.  ഈ 
സംസ്ഥാനങ്ങളിലെല്ലാംതന്നെ പദ്ധതി പ്രീമിയം പൂര്‍ണ്ണമായോ ഭാഗികമായോ സര്‍ക്കാരാണ് 
വഹിക്കുന്നത്.  അയല്‍സംസ്ഥാനമായ ആന്ധ്രാപ്രദേശിലും തമിഴ് നാട്ടിലും പദ്ധതി വിഹിതത്തിന്റെ
60 ശതമാനം സംസ്ഥാന സര്‍ക്കാരും ബാക്കി 40 ശതമാനം സര്‍ക്കാര്‍ ജീവനക്കാരുമായിട്ടാണ് 
പ്രീമിയം പങ്കു വയ്ക്കുന്നത്.  പഞ്ചാബില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് സംസ്ഥാന സര്‍ക്കാരിന്റെ മാത്രം 
.സഹായത്താലാണ് നടപ്പിലാക്കി വരുന്നത്.  അതുകൊണ്ടുതന്നെ കേരളത്തില്‍ 
നടപ്പിലാക്കാനുദ്ദേശിക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്കീമില്‍ പദ്ധതി പ്രീമിയത്തിന്റെ 
ഒരു വിഹിതവും, IP/OP ചികിത്സയും, കാഷ് രഹിത ചികിത്സയും, കാന്‍സര്‍ ഉള്‍പ്പെടെയുളള 
മാരകരോഗങ്ങളും സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സകളും പ്രസ്തുത പദ്ധതിയുടെ 
പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  01/04/2018 മുതല്‍ 
സര്‍ക്കാര്‍ ടി പദ്ധതി നടപ്പിലാക്കും എന്ന് പ്രസ്താവിച്ചിരുന്നുവെങ്കിലും പദ്ധതി രൂപീകരണത്തില്‍ 
കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ലാ എന്നുളളത് ജീവനക്കാര്‍ക്കിടയില്‍ ഇതിനകം 
ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.  ക്ഷാമബത്ത കുടിശ്ശികയ്ക്കും, ശമ്പള പരിഷ്കരണത്തിനും വേണ്ടി 
സമരം ചെയ്യുന്നതുപോലെ ഒരു നല്ല ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്കായും ജീവനക്കാരും 
പെന്‍ഷന്‍കാരും സമരത്തിനെത്തുന്ന നാള്‍ വിദൂരമല്ല.

KAS - KERALA ADMINISTRATIVE SERVICE

കെ. എ. എസ്. 
ആക്ഷന്‍ കൗണ്‍സിലും വിവിധ സര്‍വ്വീസ് സംഘടനകളും അഭിപ്രായപ്പെട്ടപോലെ 
 2nd ഗസറ്റ് തസ്തികകളുടെ മുകളിലുളള വിവിധ DS, JS, AS & SS തസ്തികകള്‍ മുഴുവനായും 
കെ.എ.എസിലേക്ക് മാറ്റപ്പെടുന്ന ദുരനുഭവമാണ് കാണുന്നത്.



 നിയുക്ത കെ.എ.എസ് വിഷയത്തില്‍ 13/01/2017-ലെ, ബഹു.മുഖ്യമന്ത്രിയുടേയും
 15/02/2017-ലെ, ചീഫ് സെക്രട്ടറിയുടെയും ഉറപ്പുകള്‍ പാഴ്വാക്കായതാണ് നാം പിന്നീട് കണ്ടത്.  
കെ.എ.എസ് രൂപീകരണത്തില്‍ 2nd ഗസറ്റ് തസ്തികയുടെ വെറും 10% തസ്തികകള്‍ മാത്രമേ
നഷ്ടപ്പെടൂവെന്നും അങ്ങനെയെങ്കില്‍ പൊതുഭരണ വകുപ്പില്‍ 12-ഉം ധനവകുപ്പില്‍ 3-ഉം 
ആകെ 15 തസ്തികകള്‍ മാത്രമേ മൂന്ന് ഘട്ടങ്ങളിലായി കെ.എ.എസ് പരിധിയില്‍ വരുകയുളളൂ 
എന്നുമാണ് അന്ന് സര്‍ക്കാരിന്റെ ഉറപ്പുകള്‍.  പക്ഷേ ആക്ഷന്‍ കൗണ്‍സിലും വിവിധ സര്‍വ്വീസ് 
സംഘടനകളും അഭിപ്രായപ്പെട്ടപോലെ തന്നെ 2nd ഗസറ്റ് തസ്തികകളുടെ മുകളിലുളള വിവിധ
 DS, JS, AS & SS തസ്തികകള്‍ മുഴുവനായും കെ.എ.എസിലേക്ക് മാറ്റപ്പെടുന്ന ദുരനുഭവമാണ് 
നാം പിന്നീട് കണ്ടത്.  പക്ഷേ ഇപ്പോള്‍ റിസര്‍വേഷന്‍ ഘടനയിലെ അവ്യക്തതയിലും 
നൂതനകളിലും പെട്ടുഴലുകയാണ് കെ.എ.എസ്.  വിവിധ ന്യൂനപക്ഷ  കമ്മീഷനുകള്‍ 
കെ.എ.എസ് സര്‍വ്വീസ് ചട്ടങ്ങളിലെ അപാകതകള്‍ വിലയിരുത്തുകയും അതിന്മേല്‍ 
സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയുമാണ്.  കടമ്പകള്‍ പലതുകഴിഞ്ഞാലേ 
സര്‍ക്കാരിന് ടി വിഷയത്തില്‍ മുമ്പോട്ടു നീങ്ങാനാകൂ എന്നത് ശ്രദ്ധേയം......





Gen. Secretary, Kerala Finance Secretariat Association, Statue, TVPM-1

Contact Form

Name

Email *

Message *