Showing posts with label kerala. Show all posts
Showing posts with label kerala. Show all posts

GROUPING OF DEPARTMENTS

   ധനകാര്യവകുപ്പ് ഒരു അഡ്വസറി വകുപ്പാണ്.  ജീവനക്കാരാകട്ടെ സര്‍വ്വീസിന്റെ ഒരു വലിയ ഭാഗം/കാലയളവ് വിവിധ വകുപ്പുകളില്‍ സാമ്പത്തിക ഉപദേശകരായി പ്രവര്‍ത്തിക്കേണ്ടതായുണ്ട്.
അതിനാൽ അവർക്ക് വിവിധ വകുപ്പുകളില്‍ / തസ്തികകളില്‍ വര്‍ഷങ്ങളുടെ അനുഭവ പരിചയം ഉണ്ടാകേണ്ടതുണ്ട്.



 ധനവകുപ്പിലെ 100-ഓളം ഡിപ്പാര്‍ട്ടുമെന്റ് / വിങ്ങുകളെ 5 ഗ്രൂപ്പുകളായി തരം തിരിക്കാനുളള 
സര്‍ക്കാര്‍ നിര്‍ദ്ദേശം നിഗൂഢവും ഒരു കാരണവശാലും അധികരിക്കാന്‍ കഴിയാത്തതുമാണ്. 
 മേല്‍ പരാമര്‍ശിച്ച പ്രകാരം വിവിധ ഗ്രൂപ്പുകളായി തിരിക്കുന്നതിന് ആധാരമായി പറയുന്ന 
കാരണങ്ങള്‍ ഒന്നുംതന്നെ പുതിയവയല്ല.  ധനകാര്യവകുപ്പ് നിയമവകുപ്പ് പോലെ ഒരു 
അഡ്വസറി വകുപ്പാണ്.  അതുകൊണ്ടുതന്നെ സര്‍വ്വീസിന്റെ ഒരു വലിയ ഭാഗം/കാലയളവ് 
അവര്‍ വിവിധ വകുപ്പുകളില്‍ സാമ്പത്തിക ഉപദേശകരായി പ്രവര്‍ത്തിക്കേണ്ടതായുണ്ട്. 
 അതിനാല്‍തന്നെ അവരുടെ സര്‍വ്വീസില്‍ ഭരണ, സേവന, വ്യയ, സാമ്പത്തിക, പരിഷ്കരണം 
തുടങ്ങിയ വകുപ്പുകളിലും മറ്റ് ഇതര മേഖലകളിലും പ്രത്യേക പ്രാവീണ്യം നേടേണ്ടതായുണ്ട്. 

അതുമാത്രമല്ല ഭരണഘടനാ വ്യവസ്ഥാപിതമായുളള കേരളാ സെക്രട്ടേറിയറ്റ് മാന്വല്‍, 
സെക്രട്ടേറിയറ്റ് ഇന്‍സ്ട്രക്ഷന്‍, റൂള്‍സ് ഓഫ് ബിസിനസ്സ്, മറ്റ് സര്‍വ്വീസ് ചട്ടങ്ങള്‍ എല്ലാം 
അപ്പാടെ പാലിച്ചുകൊണ്ടാണ് സെക്രട്ടേറിയറ്റ് സര്‍വ്വീസ് പ്രവര്‍ത്തിച്ച് വരുന്നത്.  ഇത് 
സാധ്യമാകണമെങ്കില്‍ ടി ഉദ്യോഗസ്ഥര്‍ അവരുടെ സേവന കാലയളവില്‍ മേല്‍പ്രസ്താവിച്ച 
വിവിധ വകുപ്പുകളില്‍ / തസ്തികകളില്‍ വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയം / അനുഭവം ഉണ്ടാകണം. 
അല്ലാത്തപക്ഷം അവരുടെ സേവനം സദാ വൃഥാവിലാകും. തീര്‍ച്ച......

PUNCHING

ബയോ മെട്രിക് പഞ്ചിംഗ് -
"Bio metric punching system” -വും സ്പാര്‍ക്കുമായുളള ഒന്നിപ്പിക്കലും ജീവനക്കാര്‍ക്കിടയില്‍ 
ആകെ ഉത്കണ്ഠയും അങ്കലാപ്പും ഉളവാക്കി. 




സര്‍ക്കാര്‍ ഓഫീസുകളില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നിലവില്‍ വന്ന 
"Bio metric punching system” -വും സ്പാര്‍ക്കുമായുളള ഒന്നിപ്പിക്കലും ജീവനക്കാര്‍ക്കിടയില്‍ 
ആകെ ഉത്കണ്ഠയും അങ്കലാപ്പും ഉളവാക്കി.  പൊതു ജനങ്ങള്‍ക്കിടയില്‍ സെക്രട്ടേറിയറ്റ് 
ഉദ്യോഗസ്ഥരയാകെ മോശക്കാരായി ചിത്രീകരിക്കുന്നതിന്റെ ഭാഗമായി മാത്രമേ നമുക്ക് 
ഈ വിഷയത്തെ കാണാനാകൂ.  
പക്ഷേ സര്‍ക്കാര്‍ ഇത്തരത്തിലുളള പരിഷ്കരണ നടപടികളുമായി മുന്നോട്ടു പോകമ്പോള്‍
 ജീവനക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് ഏതൊരു 
സര്‍ക്കാരിന്റേയും ധര്‍മ്മമാണ്.   Bio metric punching system സെക്രട്ടേറിയറ്റില്‍ 
നടപ്പിലാക്കുമ്പോള്‍തന്നെ പൊതു ജനങ്ങളുമായി നേരിട്ട് ബന്ധമുളള പഞ്ചായത്ത്,

വില്ലേജ്, താലൂക്ക്തല ഓഫീസുകളിലും സമാനമായ പഞ്ചിംഗ് സംവിധാനം 
നടപ്പിലാക്കേണ്ടതുണ്ട്.  അവിടെ അത്തരത്തിലുളള സംവിധാനങ്ങള്‍ ശക്തിയായാല്‍ 
തന്നെ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുളള ആസ്ഥാന കാര്യാലയങ്ങളിലെ ജനബാഹുല്ല്യവും
 പരാതികളും തുലോം കുറയ്ക്കാനാകും.  അതിനു മുതിരാതെ സെക്രട്ടേറിയറ്റിനേയും, 
സെക്രട്ടേറിയറ്റ് സംവിധാനത്തേയും പഴിചാരുന്നത് അംഗീകരിക്കാനാകില്ല.  ഈ 
വിഷയത്തില്‍ സര്‍ക്കാര്‍ വേണ്ട പരിഷ്ക്കാരങ്ങളും, അടിസ്ഥാന സൗകര്യങ്ങളും നടപ്പിലാക്കി 
എന്ന് അവകാശപ്പെടുമ്പോഴും ഇ-ഫയല്‍ പ്രോസസ്സിങിലെ  കാലതാമസം
 മുന്‍മ്പുളളതുപോലെതന്നെ തുടരുന്നു.  നിലവിലെ ഇ-ഫയല്‍ സംവിധാനത്തിലൂടെ 
ഒരു ഫയലോ അല്ലെങ്കില്‍ സ്പാര്‍ക്ക് മുഖേന അര ദിവസത്തെ കാഷ്വല്‍ ലീവോ 
മാര്‍ക്ക്  ചെയ്യണമെങ്കില്‍ അരദിവസം കംപ്യൂട്ടറിന്റെ മുമ്പില്‍ കാത്തിരിക്കേണ്ട 
അവസ്ഥ......

KAS - KERALA ADMINISTRATIVE SERVICE

കെ. എ. എസ്. 
ആക്ഷന്‍ കൗണ്‍സിലും വിവിധ സര്‍വ്വീസ് സംഘടനകളും അഭിപ്രായപ്പെട്ടപോലെ 
 2nd ഗസറ്റ് തസ്തികകളുടെ മുകളിലുളള വിവിധ DS, JS, AS & SS തസ്തികകള്‍ മുഴുവനായും 
കെ.എ.എസിലേക്ക് മാറ്റപ്പെടുന്ന ദുരനുഭവമാണ് കാണുന്നത്.



 നിയുക്ത കെ.എ.എസ് വിഷയത്തില്‍ 13/01/2017-ലെ, ബഹു.മുഖ്യമന്ത്രിയുടേയും
 15/02/2017-ലെ, ചീഫ് സെക്രട്ടറിയുടെയും ഉറപ്പുകള്‍ പാഴ്വാക്കായതാണ് നാം പിന്നീട് കണ്ടത്.  
കെ.എ.എസ് രൂപീകരണത്തില്‍ 2nd ഗസറ്റ് തസ്തികയുടെ വെറും 10% തസ്തികകള്‍ മാത്രമേ
നഷ്ടപ്പെടൂവെന്നും അങ്ങനെയെങ്കില്‍ പൊതുഭരണ വകുപ്പില്‍ 12-ഉം ധനവകുപ്പില്‍ 3-ഉം 
ആകെ 15 തസ്തികകള്‍ മാത്രമേ മൂന്ന് ഘട്ടങ്ങളിലായി കെ.എ.എസ് പരിധിയില്‍ വരുകയുളളൂ 
എന്നുമാണ് അന്ന് സര്‍ക്കാരിന്റെ ഉറപ്പുകള്‍.  പക്ഷേ ആക്ഷന്‍ കൗണ്‍സിലും വിവിധ സര്‍വ്വീസ് 
സംഘടനകളും അഭിപ്രായപ്പെട്ടപോലെ തന്നെ 2nd ഗസറ്റ് തസ്തികകളുടെ മുകളിലുളള വിവിധ
 DS, JS, AS & SS തസ്തികകള്‍ മുഴുവനായും കെ.എ.എസിലേക്ക് മാറ്റപ്പെടുന്ന ദുരനുഭവമാണ് 
നാം പിന്നീട് കണ്ടത്.  പക്ഷേ ഇപ്പോള്‍ റിസര്‍വേഷന്‍ ഘടനയിലെ അവ്യക്തതയിലും 
നൂതനകളിലും പെട്ടുഴലുകയാണ് കെ.എ.എസ്.  വിവിധ ന്യൂനപക്ഷ  കമ്മീഷനുകള്‍ 
കെ.എ.എസ് സര്‍വ്വീസ് ചട്ടങ്ങളിലെ അപാകതകള്‍ വിലയിരുത്തുകയും അതിന്മേല്‍ 
സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയുമാണ്.  കടമ്പകള്‍ പലതുകഴിഞ്ഞാലേ 
സര്‍ക്കാരിന് ടി വിഷയത്തില്‍ മുമ്പോട്ടു നീങ്ങാനാകൂ എന്നത് ശ്രദ്ധേയം......





Gen. Secretary, Kerala Finance Secretariat Association, Statue, TVPM-1

Contact Form

Name

Email *

Message *